മെക്‌സിക്കോയിലെ മരിയന്‍ തീര്‍ത്ഥാടനത്തില്‍ വിശ്വാസികളുടെ റിക്കാര്‍ഡ് പങ്കാളിത്തം

മെക്‌സിക്കോ: കോവിഡ് മൂലം കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങികിടന്ന മരിയന്‍ തീര്‍്ത്ഥാടനം ഇത്തവണ നടത്തിയപ്പോള്‍ വിശ്വാസികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധനവ്. മെക്‌സിക്കോയിലെ ജാലിസ്‌ക്കോ സ്‌റ്റേറ്റില്‍ നടന്ന സാപോപ്പാന്‍ കന്യകയുടെ തീര്‍ത്ഥാടനത്തില്‍ ഇത്തവണ പങ്കെടുത്തത് 2.4 മില്യന്‍ വിശ്വാസികളാണ്.

288 വര്‍ഷം പഴക്കമുള്ള വിശ്വാസചരിത്രത്തില്‍ ഇത് റിക്കാര്‍ഡ് പങ്കാളിത്തമാണെന്ന് സ്റ്റേറ്റ് ഗവര്‍ണര്‍ എന്റിക്വ് അല്‍ഫാറോയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. ഗ്വാഡലാജ്ര കത്തീഡ്രലില്‍ നിന്ന് സാപോപ്പാന്‍ ബസിലിക്കയിലേക്കാണ് എല്ലാവര്‍ഷവും തീര്‍ത്ഥാടനം നടത്താറുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.