അമുസ്ലീമിനെ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആക്കാനുള്ള നീക്കങ്ങള്‍ പാക്കിസ്ഥാന്‍ എതിര്‍ക്കുന്നുവെന്ന് ക്രിസ്ത്യന്‍ മന്ത്രി

ഇസ്ലാമബാദ്: അമുസ്ലീമുകളെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആക്കാനുള്ള ബില്‍ പാസാക്കണമെന്ന തന്റെ ആവശ്യം നിലവിലുള്ള ഭരണകൂടം തള്ളിക്കളഞ്ഞതായി ക്രിസ്ത്യന്‍ എംപി ആരോപിച്ചു. നവീദ് അമീര്‍ ജാവ എന്ന ക്രിസ്ത്യന്‍ നേതാവാണ് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെ പ്രധാനമന്ത്രി, പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവീദ് സമര്‍പ്പിച്ച ബില്‍ ആണ് നാഷനല്‍ അസംബ്ലി തള്ളിക്കളഞ്ഞത്.

പാക്കിസ്ഥാന്‍ ഒരു ഇസ്ലാമിക് റിപ്പബ്ലിക്ക് ആണ്. അതുകൊണ്ട് മുസ്ലീമുകള്‍ക്ക് മാത്രമേ പ്രസിഡന്റ്- പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനാവൂ. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിപൂര്‍ണ്ണസ്വാതന്ത്ര്യവും സുരക്ഷിതത്വവും ഈ ഭരണകൂടത്തില്‍ ഉണ്ടായിരിക്കുമെന്നും പാര്‍ലമെന്ററി അഫയേഴ്‌സ് മിനിസ്റ്റര്‍ അലി മുഹമ്മദ് വ്യക്തമാക്കി.

ഇസ്ലാമിക മൂല്യങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും എതിരായ ഒരു നിയമവും പാസാക്കാന്‍ അനുവദിക്കുകയില്ലെന്ന് ജമാഅത്ത് ഇസ്ലാമി പാര്‍ട്ടി അംഗം മൗലാന അബ്ദുള്‍ ഖാദര്‍ ഇതിനോട് തുടര്‍ന്ന് പ്രതികരിച്ചു



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.