മൊസംബിക്കിലെ ജയിലില്‍ നിന്ന് അമേരിക്കന്‍ മിഷനറി മോചിതനായി

മൊസംബിക്ക്: അമേരിക്കന്‍ മിഷനറി പൈലറ്റും മറ്റ് രണ്ടുപേരും ജയിലില്‍ നിന്ന് മോചിതരായി. നാലു മാസത്തിലേറെയായി ഇവരെ ജയിലില്‍ അടച്ചിരിക്കുകയായിരുന്നു. റിയാന്‍ കോഹര്‍ എന്ന അമേരിക്കന്‍ മിഷനറി പൈലറ്റും സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള പ്ലെസിസ്, എറിക് ഡ്രൈ എന്നിവരുമാണ് മോചിതരായത്.

താന്‍ സുഖമായിരിക്കുന്നുവെന്നാണ് റിയാന്‍ കോഹര്‍ പ്രതികരിച്ചത്. ജയിലില്‍ നിന്ന് മോചിതരായെങ്കിലും വിചാരണ നേരിടുന്നതിനാല്‍ ഇവര്‍ക്ക് മൊസംബിക്കില്‍ തന്നെ തുടരേണ്ടതായി വരും.

യുദ്ധബാധിത പ്രദേശത്ത് കലാപകാരികളെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ ജയിലില്‍ അടച്ചത്.

2017 മുതല്ക്കാണ് മൊസംബിക്ക് പ്രശ്‌നബാധിതമായത്. ഇസ്ലാമിക സ്റ്റേറ്റ് ഗ്രാമങ്ങള്‍ കീഴടക്കുകയും ദേവാലയങ്ങള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നുണ്ട്, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഒരു മില്യന്‍ ആളുകളാണ് ഇവിടെ നിന്ന് പലായനം ചെയ്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.