“ദൈവമാണ് ജീവന്റെ കര്‍ത്താവ്”


സെന്റ് ലൂയിസ്: ദൈവമാണ് ജീവന്റെ കര്‍ത്താവ് എന്ന് തെളിയിച്ചിരിക്കുകയാണ് മിസൗറിയിലെ അബോര്‍ഷന്‍ നിരോധന ബില്ലിലൂടെ ചെയ്തിരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് റോബര്‍ട്ട് ജെ കാള്‍സണ്‍. പ്രോ ലൈഫ് പ്രസ്ഥാനത്തിലെ ഏറ്റവും ധീരമായ ചുവടുവയ്പ്പാണ് ഇത്. അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യമൊഴികെ എട്ടു ആഴ്ചയ്ക്കു ശേഷമുള്ള അബോര്‍ഷന്‍ നിരോധിച്ചുകൊണ്ട് മിസൗറി ഗവര്‍ണര്‍ ഒപ്പുവച്ച ബില്ലിനോട് പ്രതികരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.

എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ള സ്വഭാവികമായ അവകാശമുണ്ട്. എല്ലാവരും ദൈവമാണ് ജീവന്റെ കര്‍ത്താവ് എന്ന് മനസ്സിലാക്കണം. ജീവന്റെ സംസ്‌കാരം ഉയര്‍ത്തിപിടിക്കാനും അത് മറ്റുള്ളവരെ കാണിച്ചുകൊടുക്കാനും കത്തോലിക്കര്‍ പ്രതിജ്ഞാബദ്ധരാണ്. ഗര്‍ഭധാരണം നടന്നുകഴിയുമ്പോള്‍ ഭയന്നും ഒറ്റപ്പെട്ടും കഴിയുകയും അബോര്‍ഷന്‍ നടത്താം എന്ന് തീരുമാനിക്കുകയും ചെയ്യുന്ന അതിരൂപതയിലെ എല്ലാ സ്ത്രീകള്‍ക്കും പിന്തുണയും ജീവന്റെമഹത്വത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അടുത്തയിടെ മിസൗറി പോലെ തന്നെ ജോര്‍ജിയ, അലബാമ എന്നിവിടങ്ങളിലും അബോര്‍ഷന്‍ നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.