പുരോഹിത സ്വപ്‌നം ബാക്കിയായി, റോഡപകടത്തില്‍ മലയാളി ഡീക്കന്‍ യാത്ര പറഞ്ഞു

ഷിമോഗ: ഭദ്രാവതി രൂപതയിലെ സെമിനാരി വിദ്യാര്‍ത്ഥി ഡീക്കന്‍ വര്‍ഗീസ് കണ്ണംന്പിള്ളി( വിവിന്‍) റോഡപകടത്തില്‍ മരണമടഞ്ഞു. ഡീക്കന്‍ ഓടിച്ചിരുന്ന ബൈക്കില്‍ അതിവേഗത്തില്‍ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു.

രാത്രി പത്തുമണിയോടെയായിരുന്നു അപകടംബന്ധുവിനെ ബസ് സ്‌റ്റോപ്പില്‍ എത്തിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദുരന്തം.

ഈ ഡിസംബറില്‍ പൗരോഹിത്യസ്വീകരണം നടക്കാനിരിക്കുകയായിരുന്നു. ഈനാശു- ത്രേസ്യാമ്മയാണ് മാതാപിതാക്കള്‍. മാക്കോഡ് സെന്റ് സെബാസ്റ്റിയന്‍സ് ഇടവകാംഗമാണ്. 2011 ലാണ് സെമിനാരിയില്‍ ചേര്‍ന്നത്.

ശവസംസ്‌കാരം ഇന്ന് നടക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.