ഇറ്റലിയുടെ സ്വന്തം സുന്ദരന്‍ മോഡലിംങ് ഉപേക്ഷിച്ച് പൗരോഹിത്യത്തിലേക്ക്…

ഇറ്റലി: ഇറ്റലിയിലെ ഏറ്റവും സുന്ദരനായി തിരഞ്ഞെടുക്കപ്പെട്ട മോഡലിംങ് താരം ഗ്ലാമര്‍ലോകം ഉപേക്ഷിച്ച് പൗരോഹിത്യജീവിതത്തിലേക്ക്. ഡാന്‍സറും സ്വീമ്മറും ആക്ടറുമായ എദോര്‍ദോ സാന്‍ റ്റിനിയാണ് പുതിയ തിരഞ്ഞെടുപ്പിലൂടെ ഇറ്റലിയെയും ലോകത്തെ തന്നെയും ഞെട്ടിച്ചുകളഞ്ഞിരിക്കുന്നത്.

2019 ല്‍ പതിനേഴാം വയസിലാണ് എദോര്‍ദോ ഇറ്റലിയിലെ ഏറ്റവും സുന്ദരനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ അദ്ദേഹത്തിന് 21 വയസാണ് പ്രായം പതിനേഴ് വയസുമുതല്‍ ഗ്ലാമര്‍ലോകത്തിലെ മിന്നും താരമായിരുന്ന സാ്ന്‍ റ്റിനി അതെല്ലാം ഉപേക്ഷിച്ചാണ് പൗരോഹിത്യജീവിതം തിരഞ്ഞെടുത്തിരിക്കുന്നത്.

ഒരു വൈദികനായിത്തീരുക എന്നത് ദൈവത്തിന്റെ പദ്ധതിയായിരുന്നുവെന്ന് സാന്‍ റ്റിനി പറയുന്നു. ദൈവത്തില്‍ ജീവിക്കുക എന്നത് ഒരുവന്‍ തന്നെതന്നെ അടച്ചുപൂട്ടി ജീവിക്കുക എന്നതല്ല ഒരുവന്‍ തന്റെ ജീവിതം കൂടുതലായി ദൈവത്തിന് വേണ്ടി ജീവിക്കുക എന്നതാണെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം.

വല്യമ്മ ഈ തീരുമാനത്തെ എതിര്‍ത്തിരുന്നതായും സാന്‍ റ്റിനി അറിയിച്ചു. തന്റെ തീരുമാനം തന്നെ സന്തോഷവാനാക്കുന്നുവെന്നും സാന്‍ റ്റിനി പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.