ഈജിപ്ത്: നികുതി അടയ്ക്കാത്തതിന്റെ പേരില്‍ അധികാരികള്‍ മൊണാസ്ട്രി ജപ്തി ചെയ്തു


കെയ്‌റോ: കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ അധീനതയിലുള്ള മൊണാസ്ട്രിയും അനുബന്ധ വസ്തുവകകളും നികുതി അടയ്്ക്കാത്തതിന്റെ പേരില്‍ അധികാരികള്‍ ജപ്തി ചെയ്തു, എഡി 360 ല്‍ സ്ഥാപിച്ച സെന്റ് മക്കാരിയൂസ് ആശ്രമമാണ് അധികാരികള്‍ പിടിച്ചെടുത്തത്.

കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ നികുതി അടയ്ക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ആശ്രമവക്താക്കള്‍ അറിയിച്ചു. മെയ് 30 നാണ് ഗവണ്‍മെന്റ് അധികാരികളും പോലീസും ചേര്‍ന്ന് ആശ്രമത്തിലെത്തുകയും നടപടി ക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് വേലി തകര്‍ക്കുകയും ചെയ്തു. ഈ നടപടിയെ ചോദ്യം ചെയ്ത സന്യാസിമാരെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്തു.

ഈജിപ്ത് മിനിസ്ട്രി ഓഫ് എന്‍വയണ്‍മെന്റ് 2017 ലാണ് ആശ്രമത്തോട് അനുബന്ധിച്ചുള്ള മൂവായിരം ഏക്കറും മറ്റൊരു ആയിരം ഏക്കറും വര്‍ഷത്തില്‍ യഥാക്രമം 32000 ഡോളറും 255,000 ഡോളറും വീതം നികുതി അടച്ച് ഉപയോഗിക്കാന്‍ അനുവാദം നല്കിയത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് നികുതി അടയ്ക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിരുന്നില്ലെന്ന് ആശ്രമം അധികാരികള്‍ അറിയിച്ചു.

യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.