മക്കളെ പ്രതി വേദനയോ.. പ്രാര്‍ത്ഥനാസഹായം തേടാം. ബ്ര. സന്തോഷ് കരുമത്ര നയിക്കുന്ന മോനിക്ക പ്രെയര്‍ ഡിസംബര്‍ 20 ന്

മക്കളെയോര്‍ത്ത് വേദന തിന്നുന്ന മാതാപിതാക്കളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. പലവിധ കാരണങ്ങളാലാണ് മാതാപിതാക്കള്‍ ഈ വേദന അനുഭവിക്കുന്നത്. മക്കളുടെ ദുര്‍ന്നടത്തം മുതല്‍ അവരുടെ പഠനകാര്യങ്ങളിലുള്ള പ്രയാസങ്ങള്‍, ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ പലതരം കാരണങ്ങള്‍വരെ ഇതിനായി കണ്ടെത്താവുന്നതാണ്. അത്യന്തം നിസ്സഹായവും ദയനീയവുമായ ഈ അവസ്ഥയിലാണ് ഷെക്കെയ്‌ന ന്യൂസില്‍ ബ്ര.സന്തോഷ് കരുമത്ര നയിക്കുന്ന മോണിക്ക പ്രയര്‍ ശ്രദ്ധേയമാകുന്നത്.

വിശുദ്ധ അഗസ്റ്റ്യന്റെ മാനസാന്തരത്തിന് വഴിയൊരുക്കിയത് അമ്മയായ മോണിക്കയുടെ പ്രാര്‍ത്ഥനയായിരുന്നു. ഈ ഒരു സത്യത്തെ അനാവരണം ചെയ്യുന്നതുകൊണ്ടാണ് ഈ ശുശ്രൂഷയ്ക്ക് മോണിക്കപ്രയര്‍ എന്ന് നാമകരണം നല്കിയിരിക്കുന്നത്.

ഷെക്കെയ്‌ന ന്യൂസില്‍ ഡിസംബര്‍ 20 ബുധനാഴ്ച രാത്രി 9 മണി മുതല്‍ രാത്രി 10.30 വരെയാണ് ഈ ശുശ്രൂഷ. മക്കളെ പ്രതി വേദന അനുഭവിക്കുന്ന മാതാപിതാക്കള്‍ക്ക് 9495219811 എന്ന വാട്സാപ്പ് നമ്പര്‍ വഴി പ്രാര്‍ത്ഥനാവശ്യങ്ങള്‍ അറിയിക്കാവുന്നതാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.