കുട്ടികളെ കടത്തല്‍; മിഷനറിസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ കോണ്‍സിലിയക്ക് ജാമ്യം

റാഞ്ചി: കുട്ടികളെ കടത്തുമായി ബന്ധപ്പെട്ട് കുറ്റാരോപിതയായി പോലീസ് അറസ്റ്റ് ചെയ്ത മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസമൂഹത്തിലെ സിസ്റ്റര്‍ കോണ്‍സീലിയായ്ക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അവിവാഹിതകളായ അമ്മമാരെ സംരക്ഷിക്കുന്ന നിര്‍മ്മല്‍ ഹൃദയ് യുടെ ചുമതലക്കാരിയായ സിസ്റ്റര്‍ കോണ്‍സിലിയ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് പണത്തിന് വേണ്ടി കുഞ്ഞിനെ നല്കി എന്നതാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കേസ്.

തന്‍റെ പേരിലുള്ള ആരോപണം സിസ്റ്റര്‍ നിഷേധിച്ചു. 61 കാരിയായ സിസ്റ്റര്‍ക്കൊപ്പം നിര്‍മ്മല്‍ ഹൃദയ യിലെ ഒരു സ്റ്റാഫും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പ്രമേഹരോഗിയായ സിസ്റ്റര്‍ക്ക് മൂന്നു തവണ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു.

പതിനഞ്ചു മാസങ്ങളായി നടന്നുകൊണ്ടിരുന്ന നിയമപരമായ പോരാട്ടത്തിനൊടുവില്‍ തങ്ങള്‍ക്ക് നീതി കിട്ടിയെന്നും ദൈവത്തിന് നന്ദിയും അഭിഭാഷകര്‍ക്ക് അഭിനന്ദനവും പറയുന്നുവെന്നും ഇതു സംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ റാഞ്ചി സഹായമെത്രാന്‍ ബിഷപ് തിയോഡോര്‍ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.