ക്രൈസ്തവര്‍ തങ്ങളുടെ ജീവിതശൈലിയില്‍ പാരിസ്ഥിതിക നന്മ ഉള്‍ക്കൊള്ളണം

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവര്‍ തങ്ങളുടെ ജീവിതശൈലിയില്‍ പാരിസ്ഥിതിക നന്മകള്‍ ഉള്‍ക്കൊള്ളുന്നവരാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദിയാന്‍ സോള്‍ദാത്തിയുടെ ഗ്രന്ഥത്തിന് കുറിച്ച ആമുഖത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണം ഇന്ന് അടിയന്തിരമായ ഒരു ആവശ്യമാണ്. സൃഷ്ടിയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന തീരെ ചെറിയ കാര്യം പോലും ആരും ചെയ്യരുത്. ഭൂമി എല്ലാവരുടെയും പൊതു ഭവനമാണ്. ആ യാഥാര്‍ത്ഥ്യം മറന്നുപോകാതെ ഭാവി തലമുറയെ അവഗണിക്കുന്ന രീതിയില്‍ നാം ഒരിക്കലും പെരുമാറരുത്.

ദൈവം തന്നതാണ് ഈ ഭൂമി. ഇതിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. പരിസ്ഥിതിയുടെ നാശം വിതയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി പൊതു ഭവനമായ ഭൂമിയെ സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാവരും കൈകോര്‍ക്കണം. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.