നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സമയം അവസാനിച്ചു കൊണ്ടിരിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമുക്ക് ലഭിച്ചിരിക്കുന്ന സമയം അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും ദൈവത്തിന്റെ ന്യായവിധിയെ നേരിടാതിരിക്കാന്‍ ഇപ്പോള്‍ന മുക്ക് ലഭിച്ചിരിക്കുന്ന അവസരം പാഴാക്കാതിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സ്‌കോട്ട്‌ലന്റിലെ കത്തോലിക്കാവിശ്വാസികള്‍ക്ക് എഴുതിയ കത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

നമ്മുടെ പരിപാലനത്തിനായി ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ഈ ഭൂമിയുടെ കാര്യസ്ഥര്‍ എന്ന നിലയില്‍ നാം പരാജയപ്പെട്ട് ദൈവത്തിന്റെ ന്യായവിധിയെ നേരിടാതിരിക്കാന്‍ ഇപ്പോള്‍ നമുക്ക് ലഭിച്ചിരിക്കുന്ന അവസരം പാഴാക്കാതിരിക്കണം. അന്താരാഷ്ട്ര സമൂഹത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഇപ്പോഴത്തെയും വരാനിരിക്കുന്നതുമായ തലമുറകളെക്കുറിച്ചുള്ള ഉത്തരവാദിത്തത്താല്‍ പ്രേരിതരായി ബലവത്തായ തീരുമാനങ്ങള്‍ എടുക്കാന്‍ തക്ക ജ്ഞാനത്തിന്റെയും ശക്തിയുടെയും ദൈവദാനങ്ങള്‍ ലഭിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

ഭൂമി എന്നത് കൃഷി ചെയ്യാനുളള ഒരു പൂന്തോട്ടമാണ്. മനുഷ്യകുടുംബത്തിന്റെ പൊതുഭവനവുമാണ്. പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.