അര്‍ജന്റീനയിലെ പുതിയ പ്രസിഡന്റിന് മാര്‍പാപ്പ കൊന്ത സമാനമായി നല്കി

വത്തിക്കാന്‍ സിറ്റി: അര്‍ജന്റിനയുടെ പുതിയ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഫ്രാന്‍സിസ് മാര്‍പാപ്പ കൊന്ത സമാനമായി നല്കി.ഇതു സംബന്ധിച്ച് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് ഔദ്യോഗിക സ്ഥീരികരണവും നടന്നു. ജാവെയര്‍ മിലെയിയാണ് അര്‍ജന്റീനയിലെ പുതിയ പ്രസിഡന്റ്. വിക്ടോറിയ വില്ലാറെല്‍ ആണ് വൈസ് പ്രസിഡന്റ്.

രാജ്യത്തെ ഭരിക്കാന്‍ ധൈര്യവും ജ്ഞാനവും ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ ദിവസം മാര്‍പാപ്പ നിയുക്ത പ്രസിഡന്റിനെ ഫോണ്‍ ചെയ്തപ്പോള്‍ ഉപദേശിച്ചിരുന്നു. ഡിസംബര്‍ 10 ന് പുതിയ പ്രസിഡന്റ് പദവിയേറ്റെടുക്കും. ജന്മനാടായ അര്‍ജന്റീനയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയെ മിലെയി ക്ഷണിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.