റോം വികാരിയാത്തിന് പുതിയ ഭരണഘടന

വത്തിക്കാന്‍ സിറ്റി: റോം വികാരിയാത്തിന് വേണ്ടിയുള്ള പുതിയ അപ്പസ്‌തോലിക ഭരണഘടന ഇന്‍ എക്ലെസിയാരും കൊമ്മുണിയോനെ ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചു. വികാരിയാത്തിനെ പുനസംവിധാനം ചെയ്യുന്ന അപ്പസ്‌തോലിക ഭരണഘടനയാണ് ഇത്്. റോം വികാരിയാത്തിന്റെ ഭരണപരവുംസാമ്പത്തികവുമായ തീരുമാനങ്ങളില്‍ മെത്രാന്‍ സമിതിയുടെയും റോമിന്റെ മെത്രാനായ മാര്‍പാപ്പയുടെയും പങ്ക് ശക്തിപ്പെടുത്തുന്നതാണ് പുതിയ ഭരണഘടന.

സാമ്പത്തികകാര്യങ്ങളും ക്രമക്കേടുകളും പരിശോധിക്കുന്നതിന് പുതിയ കാര്യാലയങ്ങള്‍ തുറക്കാന്‍ നിര്‍ദ്ദേശിക്കുകയും ഭരണസ്ഥാനത്തിരിക്കുന്നവരുടെ കാലാവധി അഞ്ചുവര്‍ഷമായും അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടാവുന്നതായും പുതിയ ഭരണഘടന വ്യക്തമാക്കുന്നു. മറ്റ് നിരവധി പരിഷ്‌ക്കാരങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. 1988 ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച എക്ലേസിയ ഇന്‍ ഊര്‍ബെ എന്ന അപ്പസ്‌തോലിക ഭരണഘടന അസാധുവാക്കിക്കൊണ്ടാണ് പുതിയ ഭരണഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്.

ജനുവരി 31 മുതല്‍ പുതിയ ഭരണഘടന നിലവില്‍ വരും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.