കാണ്ടമാല്‍ കലാപത്തെ അതിജീവിച്ച മൂന്നുപേര്‍ അഭിഷിക്തരായി

കാണ്ടമാല്‍: കാണ്ടമാല്‍ കലാപത്തെ അതിജീവിച്ചവരില്‍ നിന്ന് മൂന്നുപേര്‍ കര്‍ത്താവിന്റെ മുന്തിരിത്തോപ്പിലെ അഭിഷിക്തരായി. ഡീക്കന്‍ അസ്പിന്‍ ഡിഗല്‍, രമേഷ് പാരിച്ച., സാമന്ത് നായക് എന്നിവരാണ് ബെര്‍ഹാംപൂര്‍ ബിഷപ് ചന്ദ്രനായക്കിന്റെ കൈവയ്പ് വഴി അഭിഷിക്തരായത്. മൂന്നുപേരും കപ്പൂച്ചിന്‍ സഭയില്‍ നിന്നുള്ളവരാണ്. 65 വൈദികരും 40 കന്യാസ്ത്രീകളും നൂറുകണക്കിന് അല്മായരും ചടങ്ങില്‍ പങ്കെടുത്തു.

ഫാ. സാമന്ത് നായക് നൊവിഷ്യേറ്റുകാലംചെലവഴിച്ചത് തൃശൂര്‍ മണലിക്കാട് കപ്പൂച്ചിന്‍ ആശ്രമത്തിലായിരുന്നു.

പുതുവര്‍ഷത്തില്‍ ഒഡീഷയ്ക്ക് മൂ്ന്നുവൈദികരെ കിട്ടിയതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്ന്‌പ്രൊവിന്‍ഷ്യാല്‍ ഫാ. കരുണാകര്‍ കാസു അഭിപ്രായപ്പെട്ടു. ഒഡീഷയില്‍ നിന്ന് ഇതോടെ 31 വൈദികരെ കി്ട്ടിയെന്നും അദ്ദേഹം അറിയിച്ചു.

ഫാ. ആസ്പിന് കാണ്ടമാല്‍ കലാപം നടക്കുമ്പോള്‍വെറും 14 വയസായിരുന്നു പ്രായം. കാട്ടില്‍ ജീവരക്ഷാര്‍ത്ഥം കഴിച്ചുകൂട്ടിയതിന്റെ ഓര്‍മ്മകളും ഇദ്ദേഹത്തിനുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.