പുതിയ കുര്‍ബാന ക്രമം എന്നുമുതല്‍? സിനഡ് വരെ കാത്തിരിക്കാം

കൊച്ചി: വത്തിക്കാന്‍ അംഗീകരിച്ച സിറോ മലബാര്‍ സഭാ കുര്‍ബാനക്രമം എന്ന് നടപ്പാക്കണമെന്ന കാര്യം അറിയാന് സിനഡ് വരെ കാത്തിരിക്കേണ്ടി വരും. ഓഗസ്റ്റ് 16 മുതല്‍ 27 വരെയാണ് സിനഡ് നടക്കുന്നത്. ഈ ദിവസങ്ങളില് നടക്കുന്ന സിനഡ് ഇക്കാര്യത്തില് തീരുമാനമെടുക്കും.. ഇതുസംബന്ധിച്ച അറിയിപ്പ് മേജര്‍ ആര്‍ച്ചുബിഷപ് കര്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാ ബിഷപ്പുമാര്‍ക്കും അയച്ചു.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്തോടുകൂടിയാണ് മാര്‍ ആലഞ്ചേരി മെത്രാന്മാര്‍ക്ക് കത്തയച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സിറോ മലബാര്‍ സഭയുടെ പരിഷ്‌ക്കരിച്ച ഏകീകൃത കുര്‍ബാനക്രമത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്കിയത് ജൂലൈ മൂന്നിനായിരുന്നു.. പുതിയ കുര്‍ബാന പുസ്തകത്തിനും അംഗീകാരമായിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.