സ്റ്റാന്‍ സ്വാമിക്കെതിരെയുള്ളത് വ്യാജ തെളിവുകള്‍: യുഎസ് ഫോറന്‍സിക് ഏജന്‍സി

ന്യൂഡല്‍ഹി: ഭീമ കൊറേഗാവില്‍ ആക്രമണത്തിന് ആഹ്വാനം നല്കിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ അടയ്ക്കപ്പെട്ട് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെയുള്ള തെളിവുകള്‍ വ്യാജമായി നിര്‍മ്മിക്കപ്പെട്ടവയാണെന്ന് അമേരിക്കന്‍ ഫോറന്‍സിക് ഏജന്‍സി.

ഇതേ കേസില്‍ അറസ്റ്റിലായ സുരേന്ദ്ര ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടറിലൂടെ മാല്‍വെയറുകള്‍ വഴി ചില വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നാണ് യുഎസ് ഫോറന്‍സിക് ഏജന്‍സി ആഴ്‌സനല്‍ കണ്‍സല്‍ട്ടിംങിന്റെ കണ്ടെത്തല്‍. ഭീമ കോറേഗാവ് കേസില്‍ അറസ്റ്റിലായ 16 പേരില്‍ റോണ വില്‍സന്‍ എന്നയാളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് മുപ്പതിലധികം വ്യാജരേഖകള്‍ കൂട്ടിച്ചേര്‍ത്തതായി ബോസ്റ്റനിലുള്ള ഈ ഏജന്‍സി നേരത്തെ കണ്ടെത്തിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.