നിക്കരാഗ്വ: കത്തോലിക്കാസഭയുമായി ബന്ധമുള്ള രണ്ടു യൂണിവേഴ്‌സിറ്റികള്‍ പൂട്ടിച്ചു

നിക്കരാഗ്വ: സന്യാസസമൂഹങ്ങളെ രാജ്യത്തിന് പുറത്താക്കുകയും മെത്രാന്മാരെയും വൈദികരെയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്ന നിക്കരാഗ്വ ഭരണകൂടത്തിന്റെ കിരാതഭരണത്തിന് ഇത്തവണ ഇരയായത് രണ്ടു യൂണിവേഴ്‌സിറ്റികള്‍.

കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ടു യൂണിവേഴ്‌സിറ്റികളാണ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ ഭരണകൂടം അടച്ചുപൂട്ടിച്ചത്. ഇവിടെ പഠിക്കുന്ന എല്ലാ വിദ്യാര്‍തഥികളുടെയും പാഠ്യഭാഗങ്ങളുടെയും വിവരം, അധ്യാപകരെക്കുറിച്ചുള്ള വിവരം തുടങ്ങിയവ നാഷനല്‍ കൗണ്‍സില്‍ ഓഫ് യൂണിവേഴ്‌സിറ്റിയെ അറിയിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇതോടെ വിദ്യാര്‍ത്ഥികള്‍ നാഷനല്‍ കൗണ്‍സില്‍ ഓഫ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമാകും. യൂണിവേഴ്‌സിറ്റിയുടെയുടെ വസ്തുവകകള്‍ ഭരണകൂടത്തിന്റേതുമാകും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.