നിക്കരാഗ്വ: മെത്രാനെയും രാഷ്ട്രീയതടവുകാരെയും വിട്ടയ്ക്കണമെന്ന് യുഎന്‍

വാഷിംങ്ടണ്‍: നിക്കരാഗ്വയിലെ ബിഷപ് റൊളാന്‍ഡോ അല്‍വാരെസിനെയും രാഷ്ട്രീയതടവുകാരെയും വിട്ടയ്ക്കണമെന്ന് യുനൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസ് സ്വേച്ഛാധിപത്യഭരണകൂടത്തോട് ആവശ്യപ്പെട്ടു.

വ്യവസ്ഥകള്‍ കൂടാതെ ബിഷപ് അല്‍വാരെസിനെയും 37 രാഷ്ട്രീയതടവുകാരെയും വിട്ടയ്ക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഭരണാധികാരിയെ ഫോണ്‍ ചെയ്‌തെന്നും യുഎന്‍ അറിയിച്ചു. ബിഷപ് അല്‍വാരെസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയില്ലെന്നും യുഎന്‍ വ്യക്തമാക്കി. ഇത്കൂടാതെ 300 ല്‍ അധികം പേരുടെ സിവില്‍ പൊളിറ്റിക്കല്‍, സോഷ്യല്‍ അവകാശങ്ങള്‍ പുന: സ്ഥാപിച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മനാടിനെ ഒറ്റുകൊടുത്തു എന്ന കുറ്റം ആരോപിച്ച് ബിഷപ് അല്‍വാരെസിന് നിക്കരാഗ്വയിലെ സേച്ഛാധിപത്യഭരണകൂടം 26 വര്‍ഷവും നാലു മാസവും ജയില്‍ശിക്ഷ വിധിച്ചത് ഫെബ്രുവരി 10 നായിരുന്നു. ഈ വിധിക്ക് തൊട്ടുപിന്നാലെ 222 രാഷ്ട്രീയതടവുകാരെ അമേരിക്കയിലേക്ക് നിക്കരാഗ്വ നാടുകടത്തുകയും ചെയ്തിരുന്നു.

ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന പ്രവണതയാണ് പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.