നിക്കരാഗ്വയില്‍ നിന്ന് 2022 മുതല്‍ പുറത്താക്കപ്പെട്ടത് 65 സന്യാസിനികള്‍

നിക്കരാഗ്വ: ക്രൈസ്തവ വിരുദ്ധതയുമായി മുന്നോട്ടുപോകുന്ന നിക്കരാഗ്വയിലെ സേച്ഛാധിപത്യഭരണകൂടം 2022 മുതല്‍ ഇതുവരെ രാജ്യത്തു നിന്ന് പുറത്താക്കിയത് 65 സന്യാസിനികളെ. കൂടാതെ വിവിധ സന്യാസിനിസഭകളില്‍ നിന്നുള്ള ആറു പേര്‍ക്ക് നിക്കരാഗ്വയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇതോടെ 71 സന്യാസിനികള്‍ക്കാണ് നിക്കരാഗ്വയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്.

ഡാനിയേല്‍ ഓര്‍ട്ടെഗ അധികാരത്തിലേറിയതു മുതല്‍ ഇതുവരെയുള്ള അഞ്ചുവര്‍ഷത്തിനിടയില്‍ നിക്കരാഗ്വയിലെ കത്തോലിക്കാസഭ കഠിനമായ പീഡനങ്ങളിലൂടെയാണ് കടന്നുപോകുന്നത് കുരിശിന്റെ വഴിയുടെ പരസ്യപ്രദക്ഷിണങ്ങള്‍ വിലക്കിയതു മുതല്‍ ബിഷപ് റൊളാന്‍ഡോ അല്‍വാരെസിനെ ജയിലില്‍ അടച്ചതുവരെ അത്തരം പീഡനങ്ങളില്‍ പെടുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.