നിക്കരാഗ്വയില്‍ നിന്ന് അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ടവരില്‍ വൈദികരും സെമിനാരിക്കാരും

നിക്കരാഗ്വ:നിക്കരാഗ്വ പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ സേച്ഛാധിപത്യഭരണകൂടം രാഷ്ട്രീയതടവുകാരായ 222 പേരെ അമേരിക്കയിലേക്ക് നാടുകടത്തി. ഇതില്‍ അടുത്തകാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ട വൈദികരും സെമിനാരിവിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു,
രാജ്യത്തിന്റെ സമാധാനവും സുരക്ഷയും കണക്കിലെടുത്ത് ഈ നാടുകടത്തല്‍അത്യാവശ്യമാണെന്ന് നി്ക്കരാഗ്വയിലെ അപ്പീല്‍കോര്‍ട്ട് അവകാശപ്പെടുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കെന്‍ ഇവരെ സ്വാഗതം ചെയ്തു. നാടുകടത്തപ്പെട്ടവരില്‍ ഒരാള്‍ യുഎസ് പൗരനാണ്. യുഎസും നിക്കരാഗ്വയും തമ്മിലുളള സംവാദത്തിനുളള അവസരമായികൂടി ഇതിനെ കാണുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.