കഴിഞ്ഞവര്‍ഷം മതപീഡനങ്ങള്‍ക്ക് വിധേയരായ വൈദികരുടെയും സന്യസ്തരുടെയും എണ്ണം 100 ലേറെ

തട്ടിക്കൊണ്ടുപോകല്‍, അറസ്റ്റ്, കൊലപാതകം, ശാരീരികവും മാനസികവുമായ പീഡനം.. കഴിഞ്ഞവര്‍ഷം ഇങ്ങനെ പലപല മാര്‍ഗ്ഗങ്ങളിലൂടെ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട വൈദികരുടെയും സന്യസ്തരുടെയും എണ്ണം 100 ലേറെ.

ലോകമെങ്ങുമുളള മതപീഡനത്തിന്റെ കണക്കുകളില്‍ രേഖപ്പെടുത്തപ്പെട്ടവയുടെ മാത്രം എണ്ണമാണ് ഇത്. സഭയെ സേവിക്കുന്നത് ഏറ്റവും ദുഷ്‌ക്കരമായിരിക്കുന്നത് നൈജീരിയായിലാണ്. എയ്ഡ് റ്റു ദചര്‍ച്ച് ഇന്‍ നീഡാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാലു വൈദികരാണ് ഇവിടെ മൃഗീയമായി കൊല്ലപ്പെട്ടത്.

രണ്ടാമത് മെക്‌സിക്കോയാണ്. മൂന്നുവൈദികരെയാണ് മെക്‌സിക്കോ കൊലപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തുള്ളത് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയാണ്.

രാജ്യത്തെ എല്ലാ വൈദികര്‍ക്കും സന്യസ്തര്‍ക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഭരണാധിപന്മാരോട്് എയ്ഡ് റ്റുദ ചര്‍ച്ച് ഇന്‍ നീഡ് ആവശ്യപ്പെട്ടു. 1947 ലാണ് ഈ സംഘടന സ്ഥാപിതമായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.