നിക്കരാഗ്വയില്‍ കുരിശിന്റെ വഴിക്ക് ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി

നിക്കരാഗ്വ: നിക്കരാഗ്വയിലെ സ്വേച്ഛാധിപതി ഡാനിയേല്‍ ഓര്‍ട്ടെഗ കത്തോലിക്കരുടെ കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. വിശുദ്ധവാരത്തിലും നോമ്പുകാലത്തും പരമ്പരാഗതമായി നടത്തിവരുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കാണ് ഇതോടെ വിലക്ക് വന്നിരിക്കുന്നത്. ഈ നിരോധനം വരുന്നതിന് തൊട്ടുമുമ്പാണ് കത്തോലിക്കാസഭ മാഫിയയാണെന്ന് ഡാനിയേല്‍ ഓര്‍ട്ടെഗ ആരോപിച്ചത്.

കത്തീഡ്രല്‍ ദേവാലയത്തിന് ചുറ്റുമാണ് സാധാരണയായി കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തുന്നത്. എന്നാല്‍ വിഭൂതി ബുധനാഴ്ചയിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പോലീസെത്തി, സുരക്ഷിതമായ കാരണങ്ങളാല്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്താന്‍ തടസമുണ്ടെന്ന് തന്നെ അറിയിക്കുകയായിരുന്നുവെന്ന് ഫാ. വിന്‍ഡെര്‍ മൊറാലെസ് അറിയിച്ചു.

കത്തോലിക്കാസഭയ്‌ക്കെതിരെ നിരന്തരമായി പീഡനങ്ങള്‍ അഴിച്ചുവിടുകയാണ് നിക്കരാഗ്വയിലെ സ്വേ്ച്ഛാധിപത്യഭരണകൂടം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.