നിക്കരാഗ്വയില്‍ വിശുദ്ധവാര പ്രദക്ഷിണങ്ങള്‍ തടസ്സപ്പെടുത്തി

നിക്കരാഗ്വ: നിക്കരാഗ്വ ഭരണകൂടത്തിന്റെ കത്തോലിക്കാസഭയ്‌ക്കെതിരെയുളള വിരുദ്ധത വീണ്ടും പ്രകടമാകുന്നു. രാജ്യത്ത് പരമ്പരാഗതമായി നടത്തിക്കൊണ്ടിരുന്ന വിശുദ്ധവാര പ്രദക്ഷിണങ്ങളാണ് അധികാരികള്‍ തടസ്സപ്പെടുത്തിയിരിക്കുന്നത്.

വിശുദ്ധ മത്തായിയുടെയും മാര്‍ക്കോസിന്റെയും സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൈറീന്‍കാരനായ ശിമയോന്‍ ഈശോയെ സഹായിക്കുന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള പ്രദക്ഷിണമാണ് അധികാരികള്‍ നിരോധിച്ചത്.

കുരിശുചുമന്നു നടന്നുനീങ്ങുന്ന ഈ പ്രദക്ഷിണത്തിനിടയില്‍ പോലീസ് പാഞ്ഞെത്തുകയും പങ്കെടുത്തവരെ പിടികൂടുകയുമായിരുന്നു. പലരും ഓടിപ്പോയിട്ടുണ്ട്. എന്നാല്‍ ചിലരെ പോലീസ് പിടികൂടിയിട്ടുമുണ്ട്.

നിക്കരാഗ്വ സേച്ഛാധിപതി ഓര്‍ട്ടെഗ കഴിഞ്ഞ അഞ്ചുവര്‍ഷമായി കത്തോലിക്കാസഭയ്‌ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.