പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ യോഹന്നാനായി അഭിനയിച്ച നടന്‍ അന്തരിച്ചു, അനുശോചനം രേഖപ്പെടുത്തി മെല്‍ ഗിബ്‌സണ്‍

ലോസ് ആഞ്ചല്‍സ്: ലോകപ്രശസ്തമായ പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ യോഹന്നാനായി അഭിനയിച്ച നടന്‍ ക്രിസ്‌റ്റോ ജിവ്‌കോവ് അന്തരിച്ചു. 48 വയസായിരുന്നു. ബള്‍ഗേറിയായില്‍ 1975 ഫെബ്രുവരി 18 നായിരുന്നു ജനനം ബള്‍ഗേറിയന്‍ ഫിലിം അക്കാദമിയില്‍ നിന്ന് ഫിലിം ഡയറക്ഷനലിലും തീയറ്ററിലും പരിശീലനം നേടിയിരുന്നു. ഏറെ നാളായി ശ്വാസകോശാര്‍ബുദവുമായുള്ള പോരാട്ടത്തിലായിരുന്നു.

ഐ വില്‍ മിസ് ഹിം. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ ഡയറക്ടര്‍ മെല്‍ ഗിബ്‌സണ്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. രോഗവുമായുള്ള പോരാട്ടത്തെക്കുറിച്ച് നന്നായി അറിയാമെന്നും ദൈവം അവിടുത്തെ നിത്യതയില്‍ ചേര്‍ക്കുമാറാകട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.

പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് സീക്വല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദു:ഖവെള്ളിയാഴ്ചയിലെ ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ ഈസ്റ്റര്‍ ഞായര്‍വരെയുള്ള മൂന്നുദിവസങ്ങളുടെ കഥയാണ് പ്രസ്തുത ചിത്രം പറയുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.