നിക്കരാഗ്വയിലെ സേച്ഛാധിപത്യഭരണകൂടം കത്തോലിക്കാ സ്‌കൂളുകള്‍ പിടിച്ചെടുത്തു

നിക്കരാഗ്വ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സ്‌കൂളുകള്‍ക്ക് നേരെയും. സെന്റ് ലൂയിസ് ദെ മാരിലാക്ക് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്. ജിനോടെഗ അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്ടില്‍ ഉള്ള ഒരേയൊരു സെ്ക്കന്ററി സ്‌കൂളാണ് ഇത്. സ്‌കൂളില്‍ 100 കുട്ടികള്‍മാത്രമാണ് ഉള്ളത്. ഡോട്ടേഴ്‌സ്ഓഫ് സെന്റ് ലൂയിസ് ദെ മാരിലാക് കോണ്‍ഗ്രിഗേഷനാണ് സ്‌കൂള്‍ സ്ഥാപിച്ചിരിക്കുന്നത്. 1992 ലാണ് സ്‌കൂള്‍ സ്ഥാപിച്ചത്.

മൂന്നു വിദേശകന്യാസ്ത്രീകള്‍ ഇതേത്തുടര്‍ന്ന് നിക്കരാഗ്വ വിട്ടുപോകും. അഞ്ചുവര്‍ഷത്തിനിടയില്‍ സഭയ്‌ക്കെതിരെ 529 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ഇതില്‍ 90 ആക്രമണങ്ങള്‍ 2023 ല്‍ മാത്രമാണ് നടന്നിരിക്കുന്നത്, 32 കന്യാസ്ത്രീകളെയും ഡാനിയേല്‍ ഓര്‍ട്ടെഗയുടെ ഭരണകൂടം പുറത്താക്കിയിട്ടുണ്ട്.

ഇതിലേറ്റവും വിവാദം ക്ഷണിച്ചുവരുത്തിയത് ബിഷപ് റൊളാന്‍ഡോ അല്‍വാരെസിനെ 26 വര്‍ഷം 4 മാസം ജയിലില്‍ അടച്ചിരിക്കുന്നതാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.