മണിപ്പൂര്‍ കലാപം : ഇതുവരെ നശിപ്പിക്കപ്പെട്ടത് 222 ദേവാലയങ്ങള്‍, 4000 വീടുകള്‍

ഇംഫാല്‍: മണിപ്പൂരില്‍ നടന്ന വര്‍ഗ്ഗീയകലാപത്തില്‍ 222 ദേവാലയങ്ങളും 4000 വീടുകളും അഗ്നിക്കിരയായതായി റിപ്പോര്‍ട്ട്. ഇതിന് പുറമെ 68 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയതിട്ടുണ്ട് .എന്നാല്‍ ഈ മരണങ്ങള്‍ കൂടാതെ 50 പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മറ്റ് ചില കണക്കുകള്‍ പറയുന്നത്. ഇന്‍ജിജീയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്,

ഇക്കഴിഞ്ഞ മെയ് 3 മുതല്ക്കാണ് മണിപ്പൂര്‍ കലാപഭൂമിയായത്. സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ സേനയും ചേര്‍ന്നാണ് വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദു മെയ്തി വിഭാഗവും ക്രൈസ്തവവിഭാഗങ്ങളായ കുക്കികളും നാഗാകളും തമ്മിലാണ് കലാപം.കൊല്ലപ്പെട്ടവരില്‍ കൂടുതലും ക്രൈസ്തവരാണ്. ചികിത്സയില്‍കഴിയുന്നവരും ഏറെയാണ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.