നിക്കരാഗ്വ:പോലീസിന്റെ നിര്‍ബന്ധപ്രകാരം ദേവാലയത്തിന് വെളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വൈദികന്‍,കണ്ണീരോടെ വിശ്വാസികള്‍

നിക്കരാഗ്വ: വൈദികനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ്, അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വ്വം ദേവാലയത്തിന് വെളിയില്‍ നിര്‍ത്തി ബലിയര്‍പ്പിച്ചു, ഇ്ന്നലെയാണ് സംഭവം. മാറ്റാഗാല്‍പ്പാ രൂപതയിലെ സാന്താ ലൂസിയ ഇടവകയിലാണ് സംഭവം.

പോലീസ് വെളിയില്‍ വേലി കെട്ടി വിശ്വാസികളെ അകത്തുകയറ്റാതെ തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ഫാ.ലോപ്പസ് ദേവാലയത്തിന് വെളിയില്‍ മേശമേല്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ അവര്‍ വെളിയില്‍ നിന്ന് പങ്കെടുത്തു.ചിലര്‍ ഉറക്കെകരയുകയും ഉറക്കെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു, വെളുപ്പിന് 5.55 നാണ് പോലീസ് ദേവാലയത്തിലെത്തിയത്.

ദേവാലയത്തിനുളളില്‍ പോലീസുകാരാണ്. വികാരിയച്ചനെ കൂടാതെ രണ്ടു വൈദികര്‍ കൂടി ദേവാലയത്തിലുണ്ട്. അവരാരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ഇടവകക്കാര്‍ അറിയിച്ചു. ഫോണ്‍ ചെയ്താല്‍ അത് ടാപ്പ് ചെയ്യപ്പെടുമോയെന്ന് ഭയമുണ്ട്.

ഡാനിയേല്‍ ഓര്‍ട്ടെഗയുടെ സേച്ഛാധിപത്യത്തിന്‍ കീഴില്‍ നിക്കരാഗ്വയിലെ ക്രൈസ്തവസമൂഹം വിറങ്ങലിച്ചുനില്്ക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.