നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യഭരണകൂടം വിരമിച്ച വൈദികര്‍ക്കുള്ള സാമ്പത്തികസഹായം മരവിപ്പിച്ചു

നിക്കരാഗ്വ: നിക്കരാഗ്വയിലെ കത്തോലിക്കാസഭ വീണ്ടും സ്വേച്ഛാധിപത്യഭരണകൂടത്തിന്റെ കിരാതനയങ്ങള്‍ക്ക് ഇരയാകുന്നു. ഇതിനകം നിരവധി മാര്‍ഗ്ഗങ്ങളിലൂടെ സഭയെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന നിക്കരാഗ്വ ഭരണകൂടം ഇത്തവണ വിരമിച്ച വൈദികരുടെ നേരെയാണ് പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും ആക്രമണം.

വിരമിച്ച വൈദികര്‍ക്ക് അവരുടെ പെന്‍ഷന്‍ നാഷനല്‍ ഇന്‍ഷുറന്‍സ്ഫണ്ടില്‍ നിന്ന് സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ ഫണ്ട് മരവിപ്പിക്കുകയാണ് ഇത്തവണ ചെയ്തിരിക്കുന്നത്. കത്തോലിക്കാസഭയുടെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതുമൂലമാണ് പെന്‍ഷന്‍ സ്വീകരിക്കാന്‍ കഴിയാതെവന്നിരിക്കുന്നത്.

നിക്കരാഗ്വ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് 20 വര്‍ഷം മുമ്പ് ആരംഭിച്ചതാണ് നാഷനല്‍ ഇന്‍ഷുറന്‍സ് ഫണ്ട്. നിക്കരാഗ്വയിലെ സഭ കഠിനമായ പീഡനങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. 2018 മുതല്‍ 500 ലേറെ ആക്രമണങ്ങള്‍ക്ക് സഭ ഇവിടെ വിധേയമായിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.