ജയിലില്‍ അടയ്ക്കപ്പെട്ട നിക്കരാഗ്വന്‍ മെത്രാന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശം

നിക്കരാഗ്വ: 2023 ലെ ഷക്ക്്ഹാരോവ് പ്രൈസിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിദ്ധീകരിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് ഫ്രീഡം നോമിനേഷനില്‍ നിക്കരാഗ്വയിലെ സേച്ഛാധിപത്യഭരണകൂടം അന്യായമായി ജയിലില്‍ അടച്ച ബിഷപ് റൊളാന്‍ഡോ അല്‍വാരെസിന്റെ പേരും ഉള്‍പ്പെടുന്നു.

1988 മുതല്ക്കാണ് ഷ്‌ക്ക്ഹാരോവ് പ്രൈസ് ഫോര്‍ ഫ്രീഡം ആരംഭിച്ചത്. മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവര്‍ക്കുവേണ്ടിയുള്ളതാണ് അവാര്‍ഡ്. അമ്പതിനായിരം യൂറോയാണ് സമ്മാനത്തുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.