തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍ മോചിതനായി; കൃതജ്ഞതയര്‍പ്പിച്ച് രൂപത

നൈജീരിയ: നൈജീരിയായിലെ എനുഗു രൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍ മോചിതനായി. ഫാ. മാഴ്‌സിലിനസ് ഒബിയോമ ഒക്കൈഡയാണ് മോചിതനായത്. സെപ്തംബര്‍ 17 നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. സെപ്തംബര്‍ 22 നാണ് മോചനവാര്‍ത്ത ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. സെപ്തംബര്‍ 21 നാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. എനുഗു രൂപതയിലെ സെന്റ് മേരി അമോഫിയ അഗു ആഫ ഇടവകയിലെ വൈദികനായിരുന്നു ഇദ്ദേഹം.

സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. രൂപത കടന്നുപോയവളരെ നിര്‍ണ്ണായകമായ ഒരു സാഹചര്യത്തില്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് അവയെ നേരിടാന്‍ സഹായിച്ചതിന്. ക്രൈസ്തവരുടെ സഹായമായ മറിയത്തിന്റെ പ്രത്യേക മാധ്യസ്ഥവും നന്ദിയോടെ ഓര്‍മ്മിക്കുന്നു. രൂപത പത്രക്കുറിപ്പ് പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.