നൈജീരിയ: വൈദികനെ തട്ടിക്കൊണ്ടുപോയി

നൈജീരിയ: നൈജീരിയായില്‍ നിന്ന് വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി. ഏറ്റവും ഒടുവിലായി ഉമുആഹിയ രൂപതയിലെ ഫാ. ക്രിസ്റ്റഫര്‍ ഒജിദെയെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

ഈ വര്‍ഷം തന്നെ 20 വൈദികരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അതില്‍ ചിലരെ മാത്രമേ ജീവനോടെ വിട്ടയച്ചിട്ടുള്ളൂ.

പണത്തിന് വേണ്ടി വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയായില്‍ പതിവായി മാറിയിരിക്കുകയാണ്. വ്യക്തികള്‍ക്ക് സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് നൈജീരിയ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.