നൈജീരിയ; വിശുദ്ധവാരത്തിലെ ആക്രമണങ്ങളില്‍ നൂറോളം മരണം

ബെന്യൂ: വിശുദ്ധവാരത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണപരമ്പരയില്‍ നൂറോളം മരണം. ഏപ്രില്‍ രണ്ട് ഓശാന ഞായറാഴ്ച മുതല്ക്കാണ് നോര്‍ത്ത് സെന്‍ട്രല്‍ നൈജീരിയായിലെ ബെന്യൂ സറ്റേറ്റില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം ആരംഭിച്ചത്.

വിശ്വാസികളെയും പാസ്റ്ററെയും തട്ടിക്കൊണ്ടുപോകുകയും കൊച്ചുകുട്ടിയെ കൊല്ലുകയും ചെയ്തുകൊണ്ട് ആരംഭിച്ച ഈ ആക്രമണപരമ്പര മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അമ്പതുപേരെ കൊന്നൊടുക്കിയതിലൂടെ കൂടുതല്‍ അക്രമാസക്തമായി. കത്തോലിക്കാ വേരോട്ടമുള്ള വെസ്‌റ്റേണ്‍ ബെന്യൂവിലായിരുന്നു ഈ അനിഷ്ടസംഭവം നടന്നത്.

ദു:ഖവെള്ളിയാഴ്ചയാണ് മൂന്നാം തവണ ആക്രമണമുണ്ടായത്. നൂറോളം ക്രൈസ്തവര്‍ അഭയംപ്രാപിച്ചിരുന്ന എലിമെന്ററി സ്‌കൂള്‍ ബില്‍ഡിംങ് റെയ്ഡ് ചെയ്ത അക്രമികള്‍ ഡസണ്‍ കണക്കിനാളുകളെ കൊന്നൊടുക്കി.

മുസ്ലീം മതവിശ്വാസികളാണ് അക്രമങ്ങള്‍ക്ക് പിന്നിലുള്ളത്. കൊല്ല്‌പ്പെടുമെന്ന ഭീതിയാല്‍ രണ്ടു മില്യനോളം ആളുകളാണ് ബെന്യൂ സ്‌റ്റേറ്റില്‍ നിന്ന് പലായനം ചെയ്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.