വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

നിക്കരാഗ്വ: വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് പത്രപ്രവര്‍ത്തകനെ സേച്ഛാധിപത്യഭരണകൂടം അറസ്റ്റ് ചെയ്തു. വിക്ടര്‍ ടിക്കെയെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ എത്രയും വേഗം വിട്ടയ്ക്കണമെന്ന് ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്ത്തിക്കുന്ന പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തകരെ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നതുപോലെയുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.

പെസഹാവ്യാഴാഴ്ചയാണ് വിക്ടറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം മൂവായിരത്തോളം വിശുദ്ധവാര പ്രദക്ഷിണങ്ങള്‍ ഭരണകൂടം വിലക്കിയിരുന്നു.

എല്‍ ചിപ്പോറ്റെ എന്ന ജയിലിലേക്കാണ് വിക്ടറെ അയച്ചിരിക്കുന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈദികരുള്‍പ്പടെ നിരവധി പേരെ ഭരണകൂടം ഇവിടെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.