ഇത് പ്രതീക്ഷാനിര്‍ഭരം, സമാധാനത്തിലേക്കുള്ള അടുത്ത ചുവടുവയ്പ്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കൊറിയയുടെ മാത്രമല്ല ലോകത്തിന്റെ മുഴുവന്‍ സമാധാനത്തിന് കാരണമായ കൂടിക്കാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപും കിം ജോംഗ് ഉന്നും തമ്മില്‍ നടത്തിയതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സമാധാനത്തിലേക്കുള്ള അടുത്ത ചുവടുവയ്പ്പാണ് ഇതെന്നും പാപ്പ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ത്രികാലജപപ്രാര്‍ത്ഥനയ്ക്കിടെ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. അമ്പതു മിനിറ്റ്‌നീണ്ട ചര്‍ച്ചയാണ് ട്രംപും ഉന്നും തമ്മില്‍ നടത്തിയത്.

ഇരു കൊറിയാകളുടെയും അതിര്‍ത്തി മുറിച്ചുകടന്ന് ഉത്തര കൊറിയയില്‍ കാലുകുത്തിയ ആദ്യസിറ്റിംങ് യുഎസ് പ്രസിഡന്റാണ് ട്രംപ്. ഉന്ന് ആഗ്രഹിക്കുന്ന ഏതു സമയത്തും വൈറ്റ് ഹൗസിലേക്ക് വരാമെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്കാണ് ഇതോടെ ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.