ഹെലികോപ്റ്റര്‍ വഴി വിശുദ്ധ ജലം കൊണ്ട് നഗരം വെഞ്ചരിക്കാന്‍ പദ്ധതിയിട്ട് മെത്രാന്‍

കൊളംബിയ: സാത്താന്റെ ആക്രമണത്തില്‍ നിന്ന് നഗരത്തെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ വഴി നഗരം മുഴുവന്‍ ഹന്നാന്‍ വെള്ളം ഉപയോഗിച്ച് വെഞ്ചരിക്കാന്‍ കൊളംബിയാ മെത്രാന്‍ പദ്ധതിയിടുന്നു. ജൂലൈ 14 ന് ആണ് നഗരം വെഞ്ചരിക്കാന്‍ തീരുമാനം. ബിഷപ് റൂബെന്‍ ഡാറിയോയുടെതാണ് ഈ പ്രഖ്യാപനം.

കൊളംബിയാ, ബ്യൂനെവെന്‍ച്യൂറയിലെ തുറമുഖ നഗരം മയക്കുമരുന്നു കച്ചവടത്തിന്റെയും കുറ്റകൃത്യങ്ങളുടെയും പേരില്‍ കുപ്രസിദ്ധമാണ്. ഭൂതോച്ചാടനമാണ് ബിഷപ്പ് ഉദ്ദേശിക്കുന്നത്.

നമുക്ക് നമ്മുടെ നഗരത്തില്‍ നിന്ന് സാത്താനെ ഓടിക്കണം. നമ്മുടെ തെരുവുകളില്‍ നിന്ന് എല്ലാവിധത്തിലുള്ള കുതന്ത്രങ്ങളും ഇല്ലാതാകണം. ദൈവത്തിന്റെ അനുഗ്രഹം നമുക്കുണ്ടാകണം. ബിഷപ് റൂബെന്‍ പറയുന്നു. കൊളംബിയന്‍ റേഡിയോ സ്‌റ്റേഷനിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രഖ്യാപനം.

വെഞ്ചരിപ്പ് എല്ലാ മതവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും സാത്താന്റെ ആക്രമണത്തില്‍ നിന്ന് നഗരം ഇതോടെ രക്ഷപ്പെടുമെന്നാണ് ആളുകളുടെ വിശ്വാസം.

ഈ വര്‍ഷത്തില്‍ തന്നെ 51 കൊലപാതകങ്ങളാണ് ഈ തുറമുഖ നഗരത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.