തട്ടിക്കൊണ്ടുപോകപ്പെട്ട കന്യാസ്ത്രീകളും സെമിനാരിവിദ്യാര്‍ത്ഥിയും മോചിതരായി

നൈജീരിയ: നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്നു കന്യാസ്ത്രീകളും സെമിനാരിവിദ്യാര്‍ത്ഥിയും അവരുടെ ഡ്രൈവറും മോചിതരായി. മിഷനറി ഡോട്ടേഴ്‌സ്ഓഫ് മാറ്റെര്‍ എക്ലേസിയയിലെ സിസ്്‌റ്റേഴ്‌സാണ് മോചിതരായത്. ഒക്ടോബര്‍ അഞ്ചിനായിരുന്നു ഇവരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. അബാക്കലിക്കി രൂപതയിലായിരുന്നു സിസ്റ്റേഴ്‌സ് സേവനം ചെയ്തിരുന്നത്.

നല്ലവനായ ദൈവത്തിന് നന്ദി പറയുന്നു. വളരെ വിഷമം പിടിച്ച ഈ സാഹചര്യത്തില്‍ ഞങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. സിസ്റ്റേഴ്‌സിന്റെ മോചനവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പില്‍ സുപ്പീരിയര്‍ ജനറല്‍ അറിയിച്ചു. ഒരു സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. 1 മില്യന്‍ നെയ്‌റ മോചനദ്രവ്യമായി അക്രമികള്‍ക്ക് കൊടുക്കേണ്ടതായി വന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.