വൈദികന്റെ വാഹനത്തിന് നേരെ അക്രമി വെടിയുതിര്‍ത്തു, അത്ഭുതകരമായി വൈദികന്‍ രക്ഷപ്പെട്ടു

മെക്‌സിക്കോ: മനുഷ്യാവകാശ പ്രവര്‍ത്തകനായ വൈദികന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമി വെടിയുതിര്‍ത്തു.വൈദികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫാ. ജോസ് ഫിലിബെര്‍ട്ടോ വെലാക്വെസാണ് അക്രമിയുടെ തോക്കില്‍ നിന്ന് രക്ഷപ്പെട്ടത്. വൈദികന്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തനങ്ങളിലുള്ള അതൃപ്്തിയാണ് അക്രമത്തിന് കാരണമായതെന്ന് പറയുന്നു. ഒക്ടോബര്‍ 18 ന് പാതിരാത്രിയോട് അടുത്ത സമയത്തായിരുന്നു അക്രമം.

അക്രമങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് നിയമോപദേശങ്ങളും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്തുന്ന മിനെര്‍വ ബെല്ലോയുടെ ഡയറക്ടറാണ് ഇദ്ദേഹം. വൈദികര്‍ക്ക് നേരെ സ്ഥിരമായി അക്രമങ്ങള്‍ നടക്കുന്ന രാജ്യമാണ് മെക്‌സിക്കോ.

നിലവിലെ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപ്പസ് അധികാരമേറ്റെടുത്ത 2018 മുതല്ക്കുള്ള വര്‍ഷങ്ങളില്‍ ഒമ്പതുവൈദികര്‍ ഇതിനകംകൊല്ലപ്പെട്ടിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 17 ാം സ്ഥാനമുണ്ട് മെക്‌സിക്കോയ്ക്ക്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.