തമിഴ്‌നാട്ടില്‍ രണ്ടാമതും കന്യാസ്ത്രീയുടെ അസ്വഭാവിക മരണം

തേനി: തേനി ജില്ലയിലെ ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫിലെ സിസ്റ്റര്‍ ജാനെറ്റ് മേരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. മൂന്നു കന്യാസ്ത്രീകളാണ് ഈ കോണ്‍വെന്റിലുള്ളത്. മൂന്നുപേരും അധ്യാപകരായിരുന്നു. സിസ്റ്ററിന്റെ മൊബൈല്‍ഫോണും ഡയറിയും കാണാതെപോയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഇത് രണ്ടാംതവണയാണ് കന്യാസ്ത്രീയുടെ അസ്വഭാവികമരണം സംഭവിക്കുന്നത്. 2022 ല്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.