ന്യൂടെല്ലായുടെ വിജയരഹസ്യം ലൂര്‍ദ്ദ് മാതാവ്

ന്യൂടെല്ലായുടെ രുചി അറിഞ്ഞിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. മിഷെല്‍ ഫെറോറ എന്ന വ്യക്തിയാണ് ന്യൂടെല്ലായുടെ സ്ഥാപകന്‍. 89 ാം വയസില്‍ 2015 ഫെബ്രുവരി 14 നാണ് ഇദ്ദേഹം മരണമടഞ്ഞത്.

ലോകത്തിലെ തന്നെ ഏറ്റവും വിജയിച്ച മനുഷ്യനായിട്ടാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്, ഇറ്റലിയില്‍ 1946 ല്‍ സ്ഥാപിതമായതാണ് ഇദ്ദേഹത്തിന്റെ കമ്പനി. ഈ കമ്പനി പില്ക്കാലത്ത് മിഷെലിനെ ലോകത്തിലെ ഏറ്റവും സമ്പന്നനുമാക്കി.

ഉറച്ച ദൈവവിശ്വാസിയായിരുന്നു മിഷൈല്‍. തന്റെ കമ്പനിയുടെ അമ്പതാം വാര്‍ഷികവേളയില്‍ ഈ വിജയങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു

എന്റെ വിജയങ്ങളുടെയെല്ലാം ക്രെഡിറ്റ് ഞാന്‍ ലൂര്‍ദ്ദ് മാതാവിന് നല്കുന്നു. അമ്മയില്ലായിരുന്നുവെങ്കില്‍ ഞാനൊന്നും ആകുമായിരുന്നില്ല.

ലോകമെങ്ങുമുള്ള തന്റെ സ്ഥാപനങ്ങളില്‍ ലൂര്‍ദ്ദ് മാതാവിന്റെ രൂപം സ്ഥാപിക്കാനും അദ്ദേഹം മറന്നിരുന്നില്ല. എല്ലാവര്‍ഷവും ലൂര്‍ദ്ദിലേക്ക് തീര്‍ത്ഥാടനവും നടത്തിയിരുന്നു.കൂടാതെ തന്റെ ജോലിക്കാരെയും അദ്ദേഹം ലൂര്‍ദ്ദിലേക്ക് കൊണ്ടുപോയിരുന്നു. 53 രാജ്യങ്ങളില്‍ ഇന്ന് ന്യൂടെല്ല എത്തിയിട്ടുണ്ട്, 34,000 ജോലിക്കാരുമുണ്ട്.

എല്ലാം ലൂര്‍ദ്ദ് മാതാവിന്റെ അനുഗ്രഹം. വിജയങ്ങളില്‍ മതിമറക്കാതെ മിഷൈല്‍ പറഞ്ഞത് അതുമാത്രം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.