വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസം

എറണാകുളം: വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്ക് സ്‌ന്തോഷവാര്‍ത്ത. എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് ആഴ്ചയില്‍ ഒരുതവണ സ്‌പെഷ്യല്‍ ട്രെയിനായി ഓടിക്കൊണ്ടിരിക്കുന്ന എറണാകുളം-വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിന്‍(കോട്ടയം വഴി) ആഴ്ചയില്‍ രണ്ടുദിവസം ഓടും.

എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ എല്ലാ തിങ്കള്‍,ശനി ദിവസങ്ങളില്‍ എറണാകുളത്തു നിന്നും ചൊവ്വ, വെള്ളി ദിനങ്ങളില്‍ വേളാങ്കണ്ണിയില്‍ നിന്നും സര്‍വീസ് നടത്തും.

എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് 12.35 ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 5.50 ന് വേളാങ്കണ്ണിയില്‍ എത്തും. വേളാങ്കണ്ണിയില്‍ നിന്ന് രാവിലെ 6.30 ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് 12 ന് എറണാകുളത്ത് എത്തും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.