വ്യാജ ദൈവനിന്ദാ ആരോപണം; മൂന്നുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പാക്കിസ്ഥാന്‍ ക്രൈസ്തവന്‍ പുറത്തേക്ക്

ലാഹോര്‍: അടിസ്ഥാനരഹിതമായ മതനിന്ദാആരോപണത്തിന് വിധേയനായി മൂന്നുവര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവന്നക്രൈസ്തവന്‍ ഒടുവില്‍ പുറത്തുവന്നു. 23 കാരനായ സണ്ണി വാക്വസാണ് ജാമ്യത്തില്‍ പുറത്തുവന്നത്.

ജാമ്യം അസാധ്യമാക്കുന്നതിനായി ഭീമമായ ജാമ്യത്തുകയാണ് കുറ്റാരോപിതന് കെട്ടിവയ്‌ക്കേണ്ടിവന്നത്. സാധാരണയായി ഇത് അഞ്ചുലക്ഷം രൂപയാണെങ്കില്‍ ഈ കേസില്‍ അത് നാല് മില്യന്‍ രൂപയാണ് കെട്ടിവച്ചത്. സണ്ണിയുടെ ജാമ്യംഅസാധ്യമാക്കുന്നതിനായി ജഡ്ജി ബോധപൂര്‍വ്വം ചെയതതാണ് ഇതെന്ന് ക്രൈസ്തവര്‍ ആരോപിച്ചു.

നിര്‍ദ്ധനകുടുംബമാണ് സണ്ണിയുടേത്.പിതാവ് തളര്‍വാതരോഗിയും, ഈ സാഹചര്യമെല്ലാം മനസ്സിലാക്കിക്കൊണ്ടാണ് ജഡ്ജി ഇത്രയും ഭീമമായ തുകകെട്ടിവയ്പിച്ചത്. ക്രൈസ്തവര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന കടുത്ത വിവേചനത്തിന്റെ പുതിയ മുഖമാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.