ഗ്വാഡെലൂപ്പെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് റെക്ടര്‍

മെക്‌സിക്കോ: രണ്ടുവര്‍ഷം നീണ്ടുനിന്ന കോവിഡ് പ്രതിസന്ധിക്ക് ശേഷം മരിയന്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഗ്വാഡെലൂപ്പെ തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ മോണ്‍. സാല്‍വദോര്‍ മാര്‍ട്ടിനെസ് പറഞ്ഞു.

ഒരുപാട് കാലം ഏകാന്തജീവിതം നയിച്ചിരുന്ന വ്യക്തികള്‍ തങ്ങളുടെ മരവിപ്പില്‍ നിന്നും മടുപ്പില്‍ നിന്നും മോചിതരാകാന്‍ വേണ്ടിയാണ് ഇപ്പോള്‍ ബസിലിക്കയിലെത്തുന്നത്. ഇരട്ടി ശക്തിയോടെയാണ് എല്ലാവരും തിരികെ പോകുന്നത്. 2018 മുതല്‍ ബസിലിക്കയുടെ റെക്ടറാണ് ഇദ്ദേഹം. 1531 ലാണ് ഇവിടെ മരിയന്‍ പ്രത്യക്ഷീകരണം നടന്നത്.വരാന്‍ പോകുന്നത് ഈ പ്രത്യക്ഷീകരണത്തിന്റെ അഞ്ഞൂറാം വാര്‍ഷികമാണ്മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.