പാക്കിസ്ഥാനില്‍ ക്രൈസ്തവ സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍

പഞ്ചാബ്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രൈസ്തവ സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ലാഹോറില്‍ നിന്ന് എഴുപത് മൈല്‍ അകലെയുള്ള ആറ് ഏക്കറോളം വിസ്തീര്‍ണ്ണമുള്ള സെമിത്തേരിയിലെ കുരിശുകളാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സെമിത്തേരി സന്ദര്‍ശനത്തിന് എത്തിയവരാണ് കുരിശു തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ക്രൈസ്തവന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള സംഘടിതമായ നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും മതവിദ്വേഷം വളര്‍ത്തുകയാണ് ഉദ്ദേശ്യമെന്ന് കരുതുന്നുവെന്നും ക്രൈസ്തവര്‍ പറയുന്നു. ഈ സംഭവം ക്രൈസ്തവരില്‍ ഭീതി ഉണര്‍ത്തിയിട്ടുമുണ്ട്.

ആര്‍ട്ടിക്കിള്‍ 297 അനുസരിച്ച് പോലീസ് സംഭവത്തെക്കുറിച്ച് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.