നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വേണ്ടി കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു

കറാച്ചി: നിര്‍ബന്ധിത മതം മാറ്റത്തിന് വിസമ്മതിക്കുകയും നാല്പത്തിയഞ്ചുകാരന്റെ ഭാര്യയാകാന്‍ തടസം പറയുകയും ചെയ്തതിന്റെ പേരില്‍ പതിനഞ്ചുകാരിയെ ബലാംത്സംഗം ചെയ്തു. ഇറ്റെഹാഡ് ടൗണിലെ നേഹാ പെര്‍വായിസ് എന്ന കൗമാരക്കാരിക്കാണ് ഈ ദുര്യോഗം ഉണ്ടായത്.

മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ ആന്റി അവരുടെ രോഗിയായ മകനെ ശുശ്രൂഷിക്കുന്നതിന് വേണ്ടിയാണ് നേഹായെ വീട്ടിലേക്ക് കൊണ്ടുപോയത്. അവിടെ ചെന്നപ്പോഴാണ് മുസ്ലീമിനെ വിവാഹം കഴിക്കണമെന്ന ആവശ്യം ഉണ്ടായത്.

പക്ഷേ നേഹ വിസമ്മതം പറഞ്ഞു. അതോടെ നേഹയെ മര്‍ദ്ദിക്കുകയും ഇളയ സഹോദരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് നേഹയെ ഒരു റൂമിലേക്ക് മാറ്റുകയും ബലാംത്സംഗം ചെയ്യുകയുമായിരുന്നു. അതോടെ നിര്‍ബന്ധിത മതപ്പരിവര്‍ത്തനത്തിനും ശ്രമിച്ചു. പിന്നീട് മുസ്ലീം മതപുരോഹിതരുടെ അടുക്കല്‍ എത്തിക്കുകയും ഖുറാന്‍ ഓതിക്കുകയും ഫാത്തിമാ എന്ന് പേരു നല്കുകയും ചെയ്തു.

ഒടുവില്‍ വിവാഹം ആലോചിച്ച ആളുടെ മകളുടെ സഹായത്തോടെയാണ് നേഹ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.