മാതാവിന്റെ രൂപവുമായി പ്രദക്ഷിണം നടക്കുമ്പോള്‍ വിശ്വാസികള്‍ക്ക് നേരെ വെടിവയ്പ്, നാലു പേര്‍ കൊല്ലപ്പെട്ടു

ബുര്‍ക്കിനാ ഫാസോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ വീണ്ടും ക്രൈസ്തവ നരനായാട്ട്. മാതാവിന്റെ രൂപവും വഹിച്ചു വിശ്വാസികള്‍ ഭയഭക്തിയോടെ പ്രദക്ഷിണം നടത്തുമ്പോഴാണ് അജ്ഞാതരായ തോക്കുധാരികള്‍ പ്രദക്ഷിണത്തിന് നേരെ വെടിയുതിര്‍ത്തത്.

വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. വിശ്വാസികള്‍ ഭയചകിതരായി ഓടിപ്പോയപ്പോള്‍ അക്രമികള്‍ തിരുസ്വരൂപം അഗ്നിക്കിരയാക്കുകയും ചെയ്തു.

ഞായറാഴ്ച പള്ളിക്കുള്ളില്‍ വച്ച് വൈദികനെയും അഞ്ചു വിശ്വാസികളെയും കൊലപ്പെടുത്തിയതിന്റെ നടുക്കത്തില്‍ നിന്നുണരും മുമ്പേയാണ് അടുത്ത ആക്രമണം നടന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.