മിഷനറി ബ്രദറിനെ പോലീസ് വെടിവച്ചുകൊന്നു

ബൂര്‍ക്കിനോ ഫാസോ: ബുര്‍ക്കിനോ ഫാസോയില്‍ മിഷനറി സഹോദരനെ പോലീസ് വെടിവച്ചുകൊന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പോലീസ് ഭാഷ്യം.

ബ്ര. മോസസ് സിമുകോണ്‍ഡെയാണ് കൊല്ലപ്പെട്ടത്. 34 വയസായിരുന്നു. നൈഗറിലും ബുര്‍ക്കിനോ ഫാസോയിലും മിഷനറിയായി കഴിഞ്ഞ ആറുവര്‍ഷമായി സേവനം ചെയ്തുവരികയായിരുന്നു ബ്രദര്‍ മോസസ്.

ഒരു അതിഥിയെഎയര്‍പോര്‍ട്ടില്‍ നിന്ന് സ്വീകരിക്കാനായി വാഹനത്തില്‍ പോവുകയായിരുന്നബ്രദറിനെ പിശക് പറ്റി വെടിവയ്ക്കുകയായിരുന്നു. ദുരന്തകരമായ അപകടം എന്നാണ് ബുര്‍ക്കിനോ ഫാസോയിലെ അധികാരികള്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.