അമേരിക്കയില്‍ ക്രൈസ്തവ പ്രാതിനിധ്യം കുറയുന്നതായി സര്‍വ്വേ

വാഷിംങ്ടണ്‍: അമേരിക്കയില്‍ ക്രൈസ്തവപ്രാതിനിധ്യം കുറയുന്നതായി പ്യൂ സര്‍വ്വേ. ഇതു സംബന്ധിച്ച് മുമ്പും നിരവധി സര്‍വ്വേഫലം പുറത്തുവന്നിരുന്നു. അതിനെ ശരിവയ്ക്കും വിധത്തിലാണ് പ്യൂ സര്‍വ്വേയും.

ഏറ്റവും പുതിയ പ്യൂ റിപ്പോര്‍ട്ട് അനുസരിച്ച് 2009 മുതല്‍ അമേരിക്കയില്‍ ക്രൈസ്തവരുടെ പ്രാതിനിധ്യം 12 ശതമാനം കുറഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ പതിനേഴിനാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ ശതമാനം 17 ആയി ഉയര്‍ന്നിട്ടുമുണ്ട്. പത്തുവര്‍ഷമായി പള്ളിയിലെ തിരുക്കര്‍മ്മങ്ങളുടെ ഭാഗഭാഗിത്വത്തിലും കുറവു സംഭവിച്ചിട്ടുണ്ട്. 54 ശതമാനം ആളുകളും പറയുന്നത് വര്‍ഷത്തില്‍ ഏതാനും തവണ മാത്രമേ പള്ളിയില്‍ പോയിട്ടുള്ളൂ എന്നാണ്. പാതിയില്‍ താഴെ ആളുകള്‍ മാസം തോറും പള്ളിയില്‍ പോകുന്നവരുമുണ്ട്.

പ്രൊട്ടസ്റ്റന്റു വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ കുറവു വന്നിരിക്കുന്നത്. 43 ശതമാനം മുതല്‍ 51 ശതമാനം വരെയാണ് അത്. എന്നാല്‍ 2009 മുതല്‍ കത്തോലിക്കാ പ്രാതിനിധ്യത്തില്‍ 3 ശതമാനം മാത്രമേ കുറവുവന്നിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടു പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.