ഫിലാഡല്‍ഫിയ കത്തോലിക്കാ ദേവാലയത്തിന് സമീപം പൈപ്പ് ബോംബ് കണ്ടെത്തി

ഫിലാഡല്‍ഫിയ: സെന്‍്‌റ് ഡോമിനിക് കത്തോലിക്കാ ദേവാലയത്തിന് സമീപം പൈപ്പ് ബോംബ് കണ്ടെത്തി. 18 ഇഞ്ച് നീളമുള്ള ബോംബ് വഴിയാത്രക്കാരാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി.

ഫിലാഡല്‍ഫിയായിലെ ഏറ്റവും പഴക്കം ചെന്ന ദേവാലയങ്ങളിലൊന്നാണ് ഇത്. 1896 ലാണ് ദേവാലയം നിര്‍മ്മിച്ചത്. ഫിലാഡല്‍ഫിയ ഹിസ്‌റ്റോറിക്കല്‍ കമ്മീഷന്‍ ഈ ദേവാലയത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേവാലയത്തിന് നേരെയുളള ആക്രമണമായിരുന്നോലക്ഷ്യമെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

2020 മെയ് മുതല്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക്‌നേരെ 248 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.