മെത്രാന്റെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന ആള്‍ അറസ്റ്റില്‍

ലോസ് ആഞ്ചല്‍സ്: ലോസ് ആഞ്ചല്‍സ് സഹായമെത്രാന്‍ ഡേവിഡ് കോണെല്ലിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആള്‍ പോലീസ് പിടിയിലായി. ബിഷപ്പിന്റെ ഹൗസ്‌കീപ്പറുടെ ഭര്‍ത്താവ് കാര്‍ലോസ് മെഡിനയെന്ന വ്യക്തിയാണ് പോലീസ്പിടിയിലായിരിക്കുന്നത്. ലോസ് ആഞ്ചല്‍സ് ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റാണ് വിവരം അറിയിച്ചത്. ഹൗസ്‌കീപ്പറിനെ അതിരൂപത നിയമിച്ചതാണോ അതോ ബിഷപ് നേരിട്ട് നിയമിച്ചതാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

കാര്‍ലോസ് മെഡിന നേരത്തെ ബിഷപ്പിന്റെ താമസസ്ഥലത്ത് ജോലി ചെയ്തിരുന്ന ആളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, കൊലപാതകത്തിന്റെ പിന്നിലെ ഉദ്ദേശ്യം ഇനിയും വ്യക്തമായിട്ടുമില്ല.

ശനിയാഴ്ചയാണ് ബിഷപ്പിനെ താമസസ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.