ഫിലിപ്പൈന്‍സില്‍ മഴയത്ത് നടന്ന മരിയന്‍ പ്രദക്ഷിണത്തില്‍ അത്ഭുതരോഗസൗഖ്യങ്ങള്‍

മനില: മഴ കാരണം പ്രദക്ഷിണം വേണ്ടെന്ന് വയ്ക്കുന്നവരാണ് ഒട്ടുമിക്ക കേരളീയരും. പക്ഷേ ഫിലിപ്പൈന്‍സിലെ കത്തോലിക്കാവിശ്വാസികളെ് മഴയ്‌ക്കോ കാറ്റിനോ തങ്ങളുടെ വിശ്വാസപ്രഘോഷണത്തില്‍ ന ിന്ന് പിന്തിരിപ്പിക്കാനാവില്ല. അതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു സെപ്തംബര്‍ എട്ടിന് മാതാവിന്റെ ജനനത്തിരുന്നാളിനോട് അനുബന്ധിച്ച് നടന്ന മരിയന്‍ പ്രദക്ഷിണം.

കോരിച്ചൊഴിയുന്ന മഴയത്താണ് അവര്‍ മരിയന്‍പ്രദക്ഷിണം നടത്തിയത്. സ്വര്‍ഗ്ഗത്തില്‍ നിന്ന് അനുഗ്രഹം ലഭിച്ചതായിട്ടാണ് ഈ മഴയെ അവര്‍ കണ്ടത്. മഴ ഞങ്ങള്‍ക്ക് വിശുദ്ധ ജലമാണ്. വിശ്വാസികള്‍ പറയുന്നു.

our lady of penafrancia യുടെ പ്രദക്ഷിണമാണ് നടന്നത്. ഭക്തിപ്രകടനത്തോടൊപ്പം പ്രകടമായ രോഗസൗഖ്യങ്ങളും അന്നേ ദിവസം പലര്‍ക്കും നടന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ ഭാര്യയുടെ മുഖത്തുണ്ടായിരുന്ന മുഴ പ്രദക്ഷിണത്തിന് ശേഷം അപ്രത്യക്ഷമായതായി കാസ്റ്റെലോ പറയുന്നു. മറ്റുള്ളവര്‍ക്കും ഇതുപോലെയുള്ള രോഗസൗഖ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.

1700 മുതല്‍ ഇവിടെ മാതാവിന്റെ പ്രദക്ഷിണം നടത്താറുണ്ട്. കഴിഞ്ഞ മാസം ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ മാതാവിന്റെ ജനനത്തിരുനാള്‍ ദിവസം രാജ്യമൊട്ടാകെ സ്‌പെഷ്യല്‍ വര്‍ക്കിംങ് ഹോളിഡേ ആയി പ്രഖ്യാപിച്ചിരുന്നു.

2017 ല്‍ ഇദ്ദേഹം ഡിസംബര്‍ എട്ടും സ്‌പെഷ്യല്‍ നോണ്‍ വര്‍ക്കിംങ് ഡേ ആയി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ എട്ടിനാണ് മാതാവിന്റെ അമലോത്ഭവതിരുനാള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.